കോവിഡ്​ ബാധിത നാലു കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി; ഒരു കുഞ്ഞ്​ വെൻറിലേറ്ററിൽ

ഗൊരഖ്​പുർ: ഉത്തർ പ്രദേശിൽ കോവിഡ്​ ബാധിതയായ യുവതി നാലുകുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. ഗൊരഖ്​പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലാണ്​ സംഭവം.

ആരോഗ്യപ്രശ്​നങ്ങൾ ക​െണ്ടത്തിയതിനെ തുടർന്ന്​ നാലു കുഞ്ഞുങ്ങളിൽ ഒരാളെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്നു കുഞ്ഞുങ്ങൾക്കും അമ്മക്ക​ും​ ആരോഗ്യ പ്രശ്​നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഗണേഷ്​ കുമാർ അറിയിച്ചു.

ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയായ യുവതിയെ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ ചൊവ്വാഴ്​ച രാത്രി മെഡിക്കൽ കോളജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്​ച യുവതി നാലു കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. 980 ഗ്രാം മുതൽ 1.5 കിലോ​ഗ്രാം വരെയാണ്​ കുഞ്ഞുങ്ങളുടെ തൂക്കം. ഇത്തരം കേസുകൾ അപൂർവമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കോവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്​. 

Tags:    
News Summary - Covid positive Woman Delivers Four Babys In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.