തമിഴ്​നാട്​ രാജ്​ഭവനിലെ മൂന്ന്​ ജീവനക്കാർക്ക്​ കൂടി കോവിഡ്​; ഗവർണർ സ്വയം ക്വാറൻറീനിൽ

ചെന്നൈ: തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിത്​ ഒരാഴ്​ച​ സ്വയം ക്വാറൻറീനിൽ. രാജ്​ഭവനിലെ മൂന്ന്​ ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണിത്​. ചെന്നൈയിൽ കോവിഡ്​ വ്യാപനം രൂക്ഷമായനിലയിലാണ്​ രാജ്​ഭവനിലെ 38 പേരെ കോവിഡ്​ ടെസ്​റ്റിന്​ വിധേയമാക്കിയത്​. 35 പേരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. 

രോഗബാധിതരായ മൂന്നുപേരെ ആശുപത്രിയിലേക്ക്​ മാറ്റി. ഡോക്​ടർമാരുടെ നിർദേശാനുസരണമാണ്​ ഗവർണർ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്​. ഗവർണറുടെ ആരോഗ്യനില തൃപ്​തികരമായി തുടരുന്നതായി രാജ്​ഭവൻ കേന്ദ്രങ്ങൾ അറിയിച്ചു. 

ജൂലൈ 23ന്​ രാജ്​ഭവൻ പ്രധാന ഒാഫിസിന്​ പുറത്ത്​  ഡ്യൂട്ടിയിലുണ്ടായിരുന്ന 147 സുരക്ഷ-അഗ്​നിശമന വിഭാഗം ജീവനക്കാരിൽ 84 പേർക്ക്​​ കോവിഡ്​ ബാധിച്ചിരുന്നു. ഇവർ ഗവർണറുമായി സമ്പർക്കത്തിലായിട്ടില്ല. രാജ്​ഭവനും പരിസരവും അണുവിമുക്തമാക്കി.

Tags:    
News Summary - covid-rajbhavan tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.