ന്യൂഡൽഹി: കേരളമടക്കം 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കജനകമാണെന്ന് കേന്ദ്രസർക്കാർ. പ്രതിദിന കേസുകൾ പെരുകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
11 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിദിന കേസുകളും മരണവും ഉയരുകയാണ്. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്.
രാജ്യത്ത് രണ്ടു മൂന്നും ശ്രേണികളിലുള്ള നഗരങ്ങളിലും കേസുകൾ ഉയരുകയാണ്. പ്രതിരോധനടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പരിശോധനകളിൽ 70 ശതമാനത്തിലേറെയും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഓരോ രോഗിയുടെയും അടുത്ത സമ്പർക്കത്തിൽ വന്ന 30 പേെരയെങ്കിലും കണ്ടെത്തി ക്വാറൻറീൻ ചെയ്യുക, ഐസൊലേഷൻ ബെഡുകൾ, ഓക്സിജൻ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.