ന്യൂഡൽഹി: രാജ്യത്ത് 12നും 18നും ഇടയിലുള്ളവർക്ക് വേണ്ടിയുള്ള കോവിഡ് വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. വിദഗ്ധസംഘത്തിെൻറ അനുമതി കിട്ടിയ ശേഷം കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കും.
ഇതിന് ഉടൻ നയം തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തിടുക്കം കാണിച്ച് ദുരന്തത്തിന് വഴിയൊരുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. കുട്ടികള്‍ക്കുള്ള വാക്സിന് വേണ്ടി എല്ലാവരും കാത്തിരിപ്പിലാണ്.
കുറ്റമറ്റ പരീക്ഷണ ഫലം അനിവാര്യമാണ്- കോടതി കൂട്ടിച്ചേർത്തു. രണ്ട് അമ്മമാർ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. സൈഡസ് കാഡിലയാണ് കുട്ടികൾക്കുള്ള വാക്സിൻ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.