പൂനെ: കോവിഡ്19 ഭീതിക്കിടെ ദുബൈയിൽ നിന്നുള്ള 114 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ രാജ്യത്തെത്തിച്ചു. സ്പൈസ് ജെറ്റിെൻറ പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ന് രാവിലെ പൂനെ വിമാനത്താവളത്തിലാണ് എത്തിച്ചത്. എല്ലാ യാത്രക്ക ാർക്കും 14 ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘത്തിലെ ഒരാൾ ചുമയും മറ്റു രോഗലക്ഷണങ്ങളുമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ നായിഡു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി യാത്രക്കാരെ പൂനെയിലെ വിവിധ ആശുപത്രികളിലുള്ള ക്വാറെൻറയിൻ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ 195 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. പശ്ചിമബംഗാൾ, പഞ്ചാബ്്, ആന്ധ്ര പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ തടയുന്നതിന് വിദേശയാത്രാ വിലക്ക് ഉൾപ്പെടെയുള്ള കർശന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.