മുംബൈ: മഹാരാഷ്ട്രയിൽ ഇതുവരെ 63 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോെപ അറി യിച്ചു. ഒറ്റ ദിവസത്തിനുള്ളിൽ 11 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേർ വിദേശത്ത് യാത ്ര ചെയ്തവരും മൂന്നുപേർ ഇവരുമായി ബന്ധപ്പെട്ടവരുമാണ്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ആശുപത്രികളിൽ 250 െഎസൊലേഷൻ വാർഡുകളും 7000 സാധാരണ ബെഡുകളും സജീകരിച്ചിട്ടുണ്ട്. ജനങ്ങൾ സാമൂഹിക - ശാരീരിക അകൽച്ച പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
മുംബൈ, പൂനെ സ്റ്റേഷനുകളിൽ എത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യപ്രവർത്തകൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധനാ സംവിധാനമുണ്ടെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ജൽന സിറ്റിയിൽ സാനിറ്റൈസറുകൾ പൂഴ്ത്തിവെച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആറു ലക്ഷം രൂപയുടെ ഹാൻഡ് സാനിറ്റൈസറുകളാണ് ഇവർ പൂഴ്ത്തിവെച്ചിരുന്നത്.
മഹാരാഷ്ട്രയിലെ പ്രധാന മാളുകളും തിയേറ്ററുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.