ന്യൂഡൽഹി: രാജ്യത്ത് എൻ.പി.ആർ പുതുക്കുന്നതും 2021 ലെ ജനസംഖ്യ കണക്കെടുപ്പിനുള്ള വിവര ശേഖരണവും ആഭ്യന്തര മന്ത്രാല യം നിർത്തിവച്ചു. കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിച്ചതിൻെറ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് 21 ദിവസത്തെ അട ച്ചിടൽ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് സർക്കാറിൻെറ തീരുമാനം.
എൻ.പി.ആറും ജനസംഖ്യ കണക്കെടുപ്പും രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻെറ പൗരത്വം എടുത്തു കളയാനുള്ള ശ്രമത്തിൻെറ ഭാഗമാണെന്ന് സംശയിക്കുന്നതായും ഇവ രണ്ടും നിർത്തിവെക്കണമെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൗ ഭയം അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് എൻ.പി.ആറും ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവര ശേഖരണവും നിർത്തിവെക്കണമെന്ന് നിരവധി സംസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും അഭ്യർഥിച്ചിരുന്നു. ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30നും ഇടയിലായി ഇവ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എൻ.പി.ആർ, ജനസംഖ്യ കണക്കെടുപ്പിനുള്ള വിവര ശേഖരണം എന്നിവക്കുള്ള ഒരുക്കങ്ങൾ ശക്തമാണെന്ന് സെൻസസ് ഓപ്പറേഷൻ ഡയറക്ടർമാരുടെ കോൺഫറൻസിന് ശേഷം ആഭ്യന്തര മന്ത്രാലയം അടുത്തിടെ പറഞ്ഞിരുന്നു. കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ എൻ.പി.ആറിനെ എതിർത്തിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.