ലഖ്നോ: ഉത്തർപ്രദേശിൽ പശുക്കൾക്ക് വേണ്ടി ആംബുലൻസ് സർവിസ് തുടങ്ങി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആംബുലൻസ് സർവിസ് ഫ്ലാഗ് ഒാഫ് ചെയ്തു. വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സഹായികളും ആംബുലൻസിൽ സഞ്ചരിക്കും. ഗോ ചികിത്സ മൊബൈൽ ആംബുലൻസ് എന്നാണ് ഇൗ സേവനം അറിയപ്പെടുന്നത്. പരിക്കേൽക്കുന്ന പശുക്കളെ ആംബുലൻസിൽ കയറ്റി അടുത്തുള്ള ഗോശാലയിലോ മൃഗാശുപത്രിയിലോ എത്തിക്കും. തുടക്കത്തിൽ ലഖ്നോ, ഗോരഖ്പുർ, വാരാണസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലായിരിക്കും ആംബുലൻസ് സേവനം ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.