ന്യൂഡൽഹി: പശുഭക്തിയുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. പ്രധാനമന്ത്രിയുടെ ഉപദേശം കൊള്ളാം, എന്നാൽ എല്ലാ അധികാരങ്ങളുമുള്ള പ്രധാനമന്ത്രിയിൽനിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ഉപദേശമല്ല, നടപടിയാണ്. പശുക്കളുടെ പേരിൽ പൈശാചിക ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ അതിശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകുകയാണ് വേണ്ടതെന്ന് ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.