കാമധേനു ആയോഗ്​ അധ്യക്ഷൻ പോയി; പശു പരീക്ഷ നീട്ടി

ന്യൂഡൽഹി: പശുക്കളെ കുറിച്ച വിജ്​ഞാന വ്യാപനത്തി​െൻറ പേരിൽ​ തുടങ്ങിയ രാഷ്​ട്രീയ കാമധേനു ആയോഗ്​ പ്രഖ്യാപിച്ച പശുപരീക്ഷ നീട്ടി. ആയോഗ്​ അധ്യക്ഷൻ പടിയിറങ്ങിയതിനു പിന്നാലെയാണ്​ രാജ്യത്ത്​ വിവാദം സൃഷ്​ടിച്ച പരീക്ഷ തത്​കാലം നീട്ടിവെച്ചത്​. പുതിയ അധ്യക്ഷൻ പദവിയേറ്റ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ്​ അധികൃതരുടെ വിശദീകരണം.

കാമധേനു ഗൗ വിജ്​ഞാൻ പ്രചാർ- പ്രസാർ പരീക്ഷ എന്ന പേരിൽ ഫെബ്രുവരി 25നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്​. മോക്​ പരീക്ഷ ഫെബ്രുവരി 21നുമാണ്​ നിശ്​ചയിച്ചിരുന്നത്​. രണ്ടും അനിശ്​ചിതമായി നീട്ടിയിട്ടുണ്ട്​.

2019​ ഫെബ്രുവരിയിലാണ്​ പശു സംരക്ഷണം എന്ന പേരിൽ കേന്ദ്ര സർക്കാർ രാഷ്​ട്രീയ കാമധേനു ആയോഗ്​ സ്​ഥാപിച്ചത്​. വല്ലഭ്​ഭായ്​ കത്തിരിയ ആയിരുന്നു അധ്യക്ഷൻ. സുനിൽ മാൻസിങ്​ക, ഹുകും ചന്ദ്​ സാവ്​ല എന്നിവർ നോൺ ഒഫീഷ്യൽ അംഗങ്ങളും. 'പശു ശാസ്​ത്ര'വും പശു വിജ്​ഞാന പരീക്ഷയും പ്രഖ്യാപിച്ച്​ വിവാദത്തിൽ പെട്ട കത്തിരിയ കഴിഞ്ഞ ദിവസം പുറത്തുപോയതോടെയാണ്​ പരീക്ഷയും മുടങ്ങിയത്​.

ജനുവരി അഞ്ചിന്​ ഗോ വിജ്​ഞാൻ പരീക്ഷ പ്രഖ്യാപിച്ച്​ കത്തിരിയ പറഞ്ഞതിങ്ങനെ: ''പശുവെന്നാൽ നിറയെ ശാസ്​ത്രമാണ്​... അഞ്ചു ലക്ഷം കോടി മൂല്യമുള്ള സമ്പദ്​വ്യവസ്​ഥയെ കുറിച്ച്​ സംസാരിക്കു​േമ്പാൾ 19.42 കോടി കന്നുകാലികൾ നമുക്ക്​ രാജ്യത്തുണ്ട്​. അവക്ക്​ സമ്പദ്​വ്യവസ്​ഥയിൽ വലിയ പങ്കുവഹിക്കാനാകും. പശു പാൽ തന്നില്ലെങ്കിൽ പോലും അതി​െൻറ മൂത്രവും ചാണകവും അമൂല്യമാണ്​. അവ നാം ഉപയോഗപ്പെടുത്തിയാൽ പശുക്കൾ മാത്രമല്ല, രാജ്യം തന്നെയും രക്ഷപ്പെടും''.

പരീക്ഷക്ക്​ റഫറൻസ്​ എന്ന നിലക്ക്​ അടുത്തിടെ പുറത്തിറക്കിയ 54 പേജുള്ള കൈപുസ്​തകം വിദേശ ജനുസ്സുകൾക്കു മേൽ ഇന്ത്യൻ ഗോ ഇനങ്ങളുടെ മേന്മ വിശദീകരിക്കുന്നു​. ഭോപാൽ വാതക ദുരന്തത്തിൽ പോലും ചാണകം ഉപയോഗിച്ചവർ രക്ഷപ്പെട്ടതായും ഗോവധവും ഭൂചലനവും തമ്മിൽ ബന്ധമുള്ളതായും പുസ്​തകം പറയുന്നു. പശുവിനെ തിന്നുന്ന നേതാവാണ്​ ഇന്ത്യയെ മാട്ടിറച്ചി കയറ്റുമതിയിൽ ഒന്നാമതാക്കിയതെന്നും പുസ്​തകത്തിലുണ്ട്​. കൈപുസ്​തകത്തിനെതിരെ വിമർശനം ശക്​തമായതോടെ വെബ്​സൈറ്റിൽനിന്ന്​ പിന്നീട്​ പിൻവലിച്ചു.

കത്തിരിയ അപ്രതീക്ഷിതമായി പുറത്തുപോയതിനെ കുറിച്ച്​ സൂചനകൾ ലഭ്യമല്ലെങ്കിലും അദ്ദേഹത്തി​െൻറ നിരന്തര പ്രസ്​താവനകൾ ഉണ്ടാക്കിയ പൊല്ലാപ്പ് മൃഗ സംരക്ഷണ മന്ത്രാലയത്തെ എതിരാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷ പോലും നടത്തുന്നതിന്​ മന്ത്രാലയം പച്ചക്കൊടി കാണിച്ചില്ലെന്നും റിപ്പോർട്ടുണ്ട്​.

അതേ സമയം, പരമാവധി വിദ്യാർഥികൾ കാമധേനു പരീക്ഷ എഴുതുന്നുവെന്ന്​ ഉറപ്പാക്കാൻ യൂനിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമീഷൻ എല്ലാ യൂനിവേഴ്​സിറ്റികൾക്കും നേരത്തെ നിർദേശം നൽകിയിരുന്നു.

2019-20ലെ ബജറ്റിലാണ്​ അന്നത്തെ ധനമന്ത്രി പിയൂഷ്​ ഗോയൽ രാഷ്​ട്രീയ കാമധേനു ആയോഗ്​ സ്​ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്​.

Tags:    
News Summary - Cow science exam postponed after Aayog chief’s exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.