കോയമ്പത്തൂർ: മാടുകളെ കയറ്റി പോവുകയായിരുന്ന മൂന്നു ലോറികൾ സൂലൂരിന് സമീപം ഭാരത ഹനുമാൻ സേന പ്രവർത്തകർ തടഞ്ഞു. പാപ്പംപട്ടി- ഇടയാർപാളയം റോഡിലെ കള്ളിമേടിൽ ജില്ല കൺവീനർ കമൽരാംജിയുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. മൂന്നു ലോറികളിലുമായി 64 പശുക്കളാണ് ഉണ്ടായിരുന്നത്. ഇവയെ സേലത്തുനിന്ന് പൊള്ളാച്ചിയിലെ കാലിച്ചന്തയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥലത്തെത്തിയ സൂലൂർ പൊലീസ് കൂടുതൽ മാടുകളെ കയറ്റിയതിന് കേസെടുക്കുകയും ലോറികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പശുക്കളെ മധുക്കരയിലെ ഗോശാലയിലേക്ക് മാറ്റി.
അതിനിടെ കർണാടകയിൽനിന്ന് തിമ്പം വഴി ലോറിയിൽ കടത്തുകയായിരുന്ന 20 കാലികളെ ബണ്ണാരി ചെക്ക്പോസ്റ്റിൽ പൊലീസ് പിടികൂടി.
സംഘ്പരിവാർ കേന്ദ്രങ്ങൾ രഹസ്യവിവരം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, മതിയായ രേഖകളില്ലാത്തതിനാലാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗോപിച്ചെട്ടിപാളയത്ത് കാർഷികാവശ്യങ്ങൾക്കായി 23 മാടുകളെ വാങ്ങിെക്കാണ്ടുപോകവെ പൊലീസ് പിടികൂടിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് വിവിധ കർഷക സംഘടന പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചിരുന്നു. കർഷകർ കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് മാടുകളെ വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.