ഗാന്ധിനഗർ(ഗുജറാത്ത്): ഗുജറാത്തിൽ പശു കശാപ്പ് തടയാൻ കർശന നിയമം വരുന്നു. പശുക്കളെ കൊന്നാൽ കടുത്ത ശിക്ഷ നൽകുന്ന ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരുന്നത് .
പശു, കാള, എരുമ, തുടങ്ങിയ കന്നുകാലികളെ കശാപ്പുചെയ്താൽ ഏഴുമുതൽ 10 വർഷം വരെ തടവുശിക്ഷ നൽകാൻ ബിൽ വ്യവസ്ഥചെയ്യുന്നു. നിലവിലെ നിയമത്തിൽ മൂന്നുമുതൽ ഏഴുവർഷം വരെയാണ് ശിക്ഷ. നിലവിൽ 50,000 രൂപ പിഴ ഇരട്ടിയാക്കി. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കുറ്റം ചുമത്തുക. കശാപ്പിന് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ സ്ഥിരമായി കണ്ടുകെട്ടും. നിലവിൽ ഇത്തരം വാഹനങ്ങൾ ആറുമാസം കഴിഞ്ഞാൽ വിട്ടുകൊടുക്കുമായിരുന്നു.
പശുസംരക്ഷണത്തിനാണ് പുതിയ ബില്ലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞു. 2011ൽ നരേന്ദ്രേമാദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിൽ പശുക്കളുടെ കശാപ്പും ഇറച്ചിവിൽപനയും പൂർണമായി നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.