ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൽസരിക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. സീതാറാം യെച്ചൂരിയെ മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ബംഗാൾ ഘടകം പ്രമേയം പാസാക്കിയിരുന്നു. ബംഗാൾ ഘടകത്തിെൻറ പ്രമേയം തള്ളികൊണ്ടാണ് പി.ബി തീരുമാനം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം അയിട്ടില്ലെന്നാണ് സൂചന. ഉചിതമായ സമയത്ത് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന സമയത്ത് കേന്ദ്രകമ്മിറ്റിയിൽ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാവുമെന്നാണ് സൂചന. ഇൗ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാവും യെച്ചൂരി മൽസരിക്കുന്നതിൽ അന്തിമ തീരുമാനമാവുക.
നേരത്തെ യെച്ചൂരി രാജ്യസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ പിന്തുണക്കാമെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്നതിന് ബംഗാൾ ഘടകത്തിന് അനുകൂലമായ നിലപാടാണെങ്കിലും കേരള ഘടകം ഇതിനെ ശക്തമായി എതിർക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് വിജയിക്കാനുള്ള കക്ഷിനില നിലവിൽ പശ്ചിമബംഗാൾ നിയമസഭയിൽ സി.പി.എമ്മിനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.