ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ സ്വകാര്യവത്കരണ, കാർഷിക നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സാധ്യത തേടി മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര നേതൃയോഗങ്ങൾക്ക് ഞായറാഴ്ച തുടക്കം. ഞായറാഴ്ചയാണ് പി.ബി. ബുധനാഴ്ച വരെ കേന്ദ്ര കമ്മിറ്റിയും ചേരും. കഴിഞ്ഞ പി.ബി അടച്ച അധ്യായമായ സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാർഥിത്വ വിഷയം കേന്ദ്ര കമ്മിറ്റിയിൽ ബംഗാളിൽനിന്നുള്ള അംഗങ്ങൾ ഉന്നയിച്ചാൽ നിർണായക ചർച്ചകളിലേക്ക് വഴിതിരിയും.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, പ്രതിരോധം, റെയിൽവേ, വ്യവസായ മേഖലകളിൽ നടപ്പാക്കുന്ന തീവ്ര സ്വകാര്യവത്കരണ നടപടികളും പ്രത്യാഘാതങ്ങളും തുടങ്ങിയ വിഷയങ്ങൾ നേതൃയോഗം പരിഗണിച്ചേക്കും. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരുടെ പ്രക്ഷോഭങ്ങളെ രാജ്യവ്യാപകമായി ഏകോപിപ്പിക്കുന്നതിെൻറ സാധ്യതയും ചർച്ചയാവും. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും സാമ്പത്തിക- ഉദാരീകരണ നയങ്ങളോടുള്ള ജനങ്ങളുടെ അസംതൃപ്തിയാണ് പ്രക്ഷോഭമായി രൂപപ്പെടുന്നതെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. അതിനാൽ, പ്രക്ഷോഭത്തിൽ സമാനമനസ്കരുമായി െഎക്യപ്പെടലിെൻറ സാധ്യത തേടുേമ്പാഴും അത് രാഷ്ട്രീയ മുന്നണി രൂപപ്പെടലാകരുതെന്ന ജാഗ്രത നേതൃത്വം പുലർത്തും.
കോൺഗ്രസ് സഹായത്തോടെ ജനറൽ സെക്രട്ടറി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ പാടില്ലെന്ന നിലപാടാണ് കഴിഞ്ഞ പി.ബി യെച്ചൂരിയുടെ സ്ഥാനാർഥിത്വത്തിൽ എടുത്തത്. എന്നാൽ, പരമാധികാര സമിതി എന്ന നിലയിൽ ഏത് വിഷയവും അംഗങ്ങൾക്ക് സി.സിയിൽ ഉന്നയിക്കാം. ഇത് ഉപയോഗിച്ച് ബംഗാളിൽനിന്നുള്ള അംഗങ്ങൾ അവിടെ ഒഴിവ് വരുന്ന സീറ്റിൽ യെച്ചൂരിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.