കോഴിക്കോട്: സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണെന്നും ഇതിന്‍റെ ഉദാഹരണമാണ് തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. പകൽ ബി.ജെ.പിയെ വിമർശിക്കുകയും രാത്രി സഹായം തേടുകയും ചെയ്യുന്നവരാണ് സി.പി.എമ്മുകാർ. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് സുരക്ഷയുള്ളത്. വിഷുവിനും നോമ്പിനുമെല്ലാം ആളുകൾ കൊല്ലപ്പെടുകയാണ്. സ്ത്രീകൾക്കുപോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ക്രമസമാധാനം തകർന്നിട്ടും കേന്ദ്ര ഇടപെടൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടാത്തത് അവരിതിനെക്കാൾ മോശമായതിനാലാണ്.
പൊലീസിൽ അഴിച്ചുപണി നടത്തിയതുകൊണ്ടൊന്നും കാര്യമില്ല. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള അനുമതി നൽകുകയാണ് വണ്ടേത്. സി.പി.എം ഗുണ്ടകൾ പൊലീസിലെത്തിയതിനാലാണ് സമരക്കാരുടെ നാഭിക്ക് ചവിട്ടലടക്കമുള്ളവ ഉണ്ടാകുന്നത്. ഇ.പി. ജയരാജൻ വിളിച്ചാൽ പോകുന്നവരല്ല മുസ്ലിം ലീഗ്. കോൺഗ്രസിന് ലീഗിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.