ന്യൂഡൽഹി: കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകത്തെ തുടർന്ന് ഡൽഹിയിലെ സി.പി.എം കേന്ദ്രകമ്മിറ്റി ഒാഫീസിെൻറ സുരക്ഷ വർധിപ്പിച്ചു. അർധസൈനിക പൊലീസ് വിഭാഗം ഒാഫീസിെൻറ സുരക്ഷ ഏറ്റെടുത്തു. ഒാഫീസിനെതിരെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. നേരത്തെ തീവ്ര ഹിന്ദു സംഘടനകൾ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
ശനിയാഴ്ച രാത്രിയാണ് ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്ത് ബി.ജെ.പി--^സി.പി.എം സംഘർഷം നില നിൽക്കുകയാണ് ഇതിെൻറ തുടർച്ചയായാണ് കൊലപാതകമുണ്ടായതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ സി.പി.എം ആരോപണം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.