ന്യൂഡൽഹി: ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരടു രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചു. മൂന്ന് ദിവസത്തെ യോഗം ചൊവ്വാഴ്ച അവസാനിക്കും. ഒക്ടോബറിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കരട് പ്രമേയം സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളും കേരളത്തിലടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളും യോഗം ചർച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർ ഡൽഹിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.