ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചതായി സി.പി.എം പോളിറ്റ് ബ്യൂറോ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാരനെതിരെ രാഷ്ട്രീയ ആക്രമണവും അംഗീകരിക്കാനാകാത്ത വിധമുള്ള പെരുമാറ്റവും സ്വീകരിക്കുക വഴി ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. `സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നതിന് തുടക്കമാകുന്നു'വെന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും പുതിയ പ്രസ്താവനയായി പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തിനെരായ ഇത്തരം ഭീഷണികളൊക്കെ ജനം ഉടനടി തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് പി.ബി അഭിപ്രായപ്പെട്ടു.
ആര്‍.എസ്.എസ് നോമിനികളെ കാലിക്കറ്റ്-കേരള സര്‍വകലാശാലകളില്‍ തിരുകിക്കയറ്റിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം നേരിടുകയാണ് ഗവര്‍ണറിപ്പോള്‍. സര്‍വകലാശാല ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്താണ് ഇത്തരം ഒരു പ്രവൃത്തി അദ്ദേഹം ചെയ്തത്.
വിദ്യാര്‍ഥികള്‍ക്ക് സമാധാനമായി പ്രതിഷേധം നടത്താമെന്ന ജനാധിപത്യ അവകാശം നിലനില്‍ക്കെ, പ്രതിഷേധത്തിെൻറ പേരില്‍ കേരള മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു ഗവർണറെന്നും പി.ബി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.