30,000 രൂപ കടം തീർക്കാൻ വയോധികനെ കൊന്ന്​ സ്വർണമാല കവർന്നു; കോടീശ്വരന്‍റെ മകൻ അറസ്റ്റിൽ

ബംഗളൂരു: 30,000 രൂപയുടെ കടം തീർക്കാൻ 65കാരനെ കൊന്ന്​ സ്വർണമാല കവർന്ന 22കാരൻ അറസ്​റ്റിൽ. മൂർത്തി എന്നയാളാണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ രാകേഷ്​ എന്നയാളാണ് അറസ്റ്റിലായത്​. ഇയാൾ സമ്പന്ന കുടുംബത്തിൽപെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന്​ പ്രദേശത്ത്​ ഏഴ്​ കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ്​ റിപ്പോർട്ട്​്​

ഈ മാസം 15ന്​ ബംഗളൂരുവിലെ ദേവനഹള്ളിയിലായിരുന്നു സംഭവം. മൂർത്തിയെ രാകേഷ്​ പിന്നിൽ നിന്ന്​ ക്രിക്കറ്റ്​ ബാറ്റു​െകാണ്ട്​ അടിക്കുകയും കഴുത്തിന്​ കുത്തുകയും ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്​ മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത്​ ഉപേക്ഷിച്ച്​ സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു.

വയോധികൻ വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ്​ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ്​ കൊലപാതകത്തിന്‍റെ ചുരുള​ഴിയു​ന്നത്​. തുടർന്ന്​ രാകേഷിനെ പൊലീസ്​ പിടികൂടുകയും സ്വർണമാല ഇയാളിൽ നിന്ന്​ കണ്ടെടുക്കുകയും ചെയ്​തു. ചോദ്യം ചെയ്യലിൽ രാകേഷ്​ കുറ്റം സമ്മതിച്ചതോടെ പൊലീസ്​ അറസ്റ്റ്​ രേഖപ്പെടുത്തി.

Tags:    
News Summary - Crorepati's son kills elderly man to pay off Rs 30,000 debt in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.