ആളു കൂടിയതുകൊണ്ട് കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി

ഗ്വാളിയോര്‍: ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. എന്നാൽ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വെറുതെ പറയുന്നതല്ലാതെ അതിലെന്താണ് പ്രശ്നമെന്ന് പറയുന്നില്ല. പ്രതിഷേധത്തിലെ ആളുകളുടെ എണ്ണംകൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല' മന്ത്രി പറഞ്ഞു. 

Tags:    
News Summary - Crowd Gathering Doesn't Lead To Revocation Of Laws: Agriculture Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.