കശ്മീർ താഴ്വരയിലെ സി.ആർ.പി.എഫ് ബറ്റാലിയൻ ജൂലൈ മാസത്തിൽ ലഭിച്ചത് ഒന്നരകോടിയുടെ വൈദ്യുതി ബിൽ. ജമ്മു കശ്മീർ പവർ ഡെവലപ്െമൻറ് ഡിപ്പാർട്െമൻറാണ് സി.ആർ.പി.എഫിെൻറ ചരാരെ ഷരീഫ് ബറ്റാലിയന് അമ്പരിപ്പിക്കുന്ന ബിൽ നൽകിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
'ബിൽ തെറ്റായി വന്നതാകാനാണ് സാധ്യത. വിശദീകരണത്തിനായി വൈദ്യുതി വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും വാരാന്ത്യമായതിനാൽ അവർ അടച്ചിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിച്ചത്' - സി.ആർ.പി.എഫ് എ.ഡി.ജി സുൽഫിക്കർ ഹസൻ പറഞ്ഞു.
1500 രൂപ ഫിക്സഡ് ചാർജായി 50 കിലോവാട്ട് വൈദ്യുതിയാണ് ബറ്റാലിയന് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27നുമുമ്പ് ബിൽ അടക്കണമെന്ന നിർദേശവും ബില്ലിൽ നൽകിയിട്ടുണ്ട്. വൈദ്യുതിബോർഡുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.