റായ്പൂര്‍: ഛത്തിസ്ഗഢിലെ സുഖ്മയില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30ഓടെയുണ്ടായ സ്ഫോടനത്തില്‍ 74 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ പര്‍വീന്ദര്‍, കോണ്‍സ്റ്റബ്ള്‍ പി. സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിന്തല്‍നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പട്രോളിങ്ങിനിടെ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
കാട്ടുപ്രദേശമായ ചിന്തല്‍നാര്‍, നര്‍സാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വല്ലമേകു അരുവിക്കരയില്‍ നക്സലുകള്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നും പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലത്തെിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.