ന്യൂഡൽഹി: ലഖിംപൂർ കർഷകഹത്യയിൽ യു.പി സർക്കാറിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായി വീണ്ടും ബി.ജെ.പി എം.പി വരുൺ ഗാന്ധി. കൊലപാതകത്തിന്‍റെ ഉത്തരവാദികൾ അത് ഏറ്റെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'വിഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്‍റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തമേറ്റ് നീതി ലഭ്യമാക്കണം' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. ഒപ്പം ലഖിംപൂരിൽ കർഷകരുടെ മേലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങളും പങ്കുവെച്ചു.
കുറ്റക്കാർക്കെതിരെ ഉടനടി അറസ്റ്റുണ്ടാകണമെന്ന് നേരത്തെയും വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. യു.പിയിലെ പിലിഭിത്തിൽ നിന്നുള്ള ബി.ജെ.പി ലോക്സഭാംഗമാണ് വരുൺ ഗാന്ധി.
അതിനിടെ, കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി യു.പി സർക്കാർ അന്വേഷണ കമീഷനെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പ്രദീപ് കുമാര്‍ ശ്രിവാസ്തവയാകും ലഖിംപൂര്‍ ഖേരി സംഭവം അന്വേഷിക്കുക. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. കേസിൽ യു.പി സർക്കാറിന്‍റെ വിശദീകരണം കോടതി തേടാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതിന് മുന്നോടിയായാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മരിച്ച എട്ട് പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരമായി 45 ലക്ഷം വീതം എത്തിച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.