ഭോപ്പാൽ: മധ്യപ്രദേശിലെ ഖന്ദ് വയിൽ ബർത്ത്ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രദേശത്ത് പൊലീസ് കർഫ്യു ഏർപ്പെടുത്തി. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തതായും രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഞായറാഴ് വൈകീട്ട് റസ്റ്റൊറന്റിൽ ബർത്ത്ഡേ ആഘോഷിക്കുകയായിരുന്ന മുസ്ലിം പെൺകുട്ടിയെയും ലാബ് ടീച്ചറെയും മറ്റൊരു ഹിന്ദു വിദ്യാർഥിയെയും നാലു യുവാക്കൾ തടസ്സപ്പെടുത്തിയതാണ് ഇരുവിഭാഗങ്ങൽ തമ്മിലുള്ള സംഘർഷത്തിനിടയാക്കിയത്. അധ്യാപികയെയും ഹിന്ദു വിദ്യാർഥിയെയും യുവാക്കൾ അവർക്കൊപ്പം കൊണ്ടുപോയതായും എസ്.പി സതേന്ദ്ര ശുക്ല അറിയിച്ചു.
പെൺകുട്ടിയുടെ പരാതിയിൽ നാലു യാവക്കൾക്കെതിരേ തട്ടിക്കൊണ്ടു പോവൽ, സംഘർഷം സൃഷ്ടിക്കൽ എന്നിവയ്ത്ത് കേസ് എടുത്തു. സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു.
എന്നാൽ സംഭവത്തിൽ പൊലീസ് ഏക പക്ഷീയ നടപടിസ്വീകരിക്കുന്നു എന്നാരോപിച്ച് രാത്രി 11 മണിയോടെ മുസ്ലിം യുവാക്കൾ സംഘടിച്ചെത്തി മൊഘാത് പൊലിസ് സ്റ്റേഷനിലും ലാൽചൗക്കിലും പ്രതിഷേധിച്ചു. യുവാക്കൾ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയതായും ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.