ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടത്തെിയത് 250 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന്‍െറ വില്‍പനയെന്ന് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച കരോള്‍ബാഗിലും ചാന്ദ്നിചൗക്കിലുമുള്‍പ്പെടെ നാല് സ്വര്‍ണക്കട്ടി വ്യാപാരികളെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കഴിഞ്ഞദിവസങ്ങളിലായി 250 കോടിയുടെ അസാധുനോട്ടുകള്‍ക്ക് പകരം സ്വര്‍ണക്കട്ടികള്‍ കൈമാറ്റം ചെയ്തതായി ചോദ്യംചെയ്യലില്‍ വിവരം ലഭിച്ചു.
വെള്ളിയാഴ്ച രാത്രിയും 12 കടകളിലും സ്വര്‍ണവ്യാപാരികളുടെ എട്ട് പാര്‍പ്പിടമേഖലകളിലും തിരച്ചില്‍ തുടര്‍ന്നു. നാല് സ്വര്‍ണക്കട്ടി വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന്‍െറ മറ്റ് ഭാഗത്തെയും സ്വര്‍ണവ്യാപാരികള്‍ നിരീക്ഷണത്തിലാണ്. ബംഗളൂരുവില്‍ നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് സ്വര്‍ണവില്‍പന അസാധാരണമായി വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ തിരച്ചിലില്‍ 47.74 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെടുത്തു.
ആഗ്രയില്‍ നടത്തിയ തിരച്ചിലില്‍ 12 കോടി രൂപ കണ്ടെടുത്തു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയശേഷം മൂന്ന് വ്യത്യസ്ത റെയ്ഡുകളിലായി 400 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വര്‍ണ വില്‍പന കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.