മണിപ്പൂരിലെ പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാറുകളെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നോട്ട് പോകുന്നതിനിടെ പ്രതിസന്ധിയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസാണ് മണിപ്പൂരി​ലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിക്ഷിപ്ത താൽപര്യത്തോടെ രാജ്യം ഭരിച്ച കോൺഗ്രസാണ് പ്രശ്നങ്ങൾക്ക് കാരണം. മണിപ്പൂർ സംഘർഷത്തിൽ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടു വരികയാണ്. കോൺഗ്രസ് ഭരണത്തിൽ 1990ൽ 300 പേരും 2006ൽ 105 പേരും മണിപ്പൂരിൽ കൊല്ലപ്പെട്ടുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ തെറ്റായ നയങ്ങൾ മൂലമാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പല തർക്കങ്ങളും പരിഹാരമില്ലാതെ തുടരുന്നത്. മേഖലയിലെ വിവിധ സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കിയത് കോൺഗ്രസാണ്. ഇന്ന് ​മണിപ്പൂർ കത്തുകയാണ്. കോൺഗ്രസ് മാത്രമാണ് അതിന് ഉത്തരവാദി.മണിപ്പൂരാണെങ്കിലും നാഗാലാൻഡാണെങ്കിലും കോൺഗ്രസാണ് കലാപങ്ങൾക്ക് ഇന്ധനം പകർന്ന് രക്തച്ചൊരിച്ചിലുണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Current crisis in Manipur due to past Congress governments: Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.