ഇന്ത്യ-ചൈന ബന്ധം ‘അബ്നോർമൽ’; ചൈനയോട് വിദേശകാര്യ മന്ത്രി ജയ്ശങ്കർ

നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ‘അബ്നോർമൽ’ ആയി തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാൻങിനെ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു ജയ്ശങ്കറിന്റെ പരാമർശം. കിഴക്കൻ ലഡാക്കിലെ 34 മാസം നീണ്ട അതിർത്തി തർക്കങ്ങൾക്കിടെയാണ് ജി 20 കൂടിക്കാഴ്ചയിൽ ജയ്ശങ്കറിന്റെ പരാമർശം.

"ക്വിൻ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിനുശേഷം ഇത് ഞങ്ങളുടെ ആദ്യത്തെ യോഗമാണ്. ഞങ്ങൾ ഏകദേശം 45 മിനിറ്റ് സംസാരിച്ചു. ഞങ്ങളുടെ സംഭാഷണത്തിന്റെ ഭൂരിഭാഗവും രാജ്യങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ കാര്യങ്ങൾ സംബന്ധിച്ചായിരുന്നു" -ജയ്ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 യോഗത്തിൽ പങ്കെടുക്കാൻ ക്വിൻ വ്യാഴാഴ്ചയാണ് ഡൽഹിയിൽ എത്തിയത്.

Tags:    
News Summary - Current state of India-China relations abnormal: Jaishankar tells Chinese counterpart Qin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.