കിഴക്കൻ ഇന്ത്യൻ തീരം ലക്ഷ്യമാക്കി അംഫാൻ ചുഴലിക്കാറ്റ്

ന്യൂഡൽഹി: കിഴക്കൻ ഇന്ത്യൻ തീരം ലക്ഷ്യമാക്കി അംഫാൻ ചുഴലിക്കാറ്റ് എത്തുന്നതായി കാലാവസ്ഥ റിപ്പോർട്ട്. കാലാവസ്ഥാ പ്രവചനം നടത്തുന്ന സ്വകാര്യ സ്ഥാപനമായ സ്കൈമെറ്റ് വെതറാണ് വിവരം പുറത്തുവിട്ടത്. 

ആന്ധ്രാ പ്രദേശ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലാവും ചുഴലിക്കാറ്റ് വീശുക. നിലവിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത് പശ്ചിമ ബംഗാൾ ലക്ഷ്യമിട്ടാണ്. 

ഇതി​​െൻറ പശ്ചാത്തലത്തിൽ മെയ് 17 മുതൽ 20വരെ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും സ്കൈമെറ്റ് വെതർ വൈസ് പ്രസിഡന്‍റ് മഹേഷ് പലാവത് ട്വീറ്റ് ചെയ്തു

Tags:    
News Summary - Cyclone Amphan threat for East India Cost -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.