ഭുവനേശ്വർ: തീവ്ര ന്യൂനമർദമായി ദുർബലപ്പെട്ട ജവാദ് ചുഴലിക്കാറ്റ് കരയിലേക്ക് അടുത്തതോടെ ഒഡിഷയിൽ വ്യാപക മഴ. ബംഗാൾ ഉൾക്കടലിൽ വടക്കുദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നിലവിൽ പുരിയിൽ നിന്ന് 120 കിലോമീറ്റർ മാത്രം അകലെയാണ്.
കരതൊടുമ്പോൾ കൂടുതൽ ദുർബലമാകുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. ഗൻജാം, ഖുർദ, പുരി, കേന്ദ്രപ്പാറ തുടങ്ങിയിടങ്ങളിലായിരുന്നു കൂടുതൽ മഴ. മുൻകരുതലായി പുരിയിലെ കടൽതീരങ്ങളിൽ നിന്ന് ആളുകളെയൊഴിപ്പിച്ചു. മത്സ്യത്തൊഴിലാളികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.