'ജവാദ്' ചുഴലിക്കാറ്റ് ദുർബലമായി; ഇന്ന് തീരംതൊടും

ഭുവനേശ്വർ: 'ജ​വാ​ദ്' ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ദു​ർ​ബ​ല​പ്പെ​ട്ടതായി ഇ​ന്ത്യ​ൻ കാലാവസ്ഥ വകുപ്പ്. ഇന്ന് പു​രി​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ്​ കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ നിഗമനം.

ചു​ഴ​ലി​ക്കാ​റ്റ്​ രാ​വി​ലെ​യോ​ടെ വ​ട​ക്ക്-​വ​ട​ക്കു​കി​ഴ​ക്ക് ദി​ശ​യി​ലേ​ക്ക് നീ​ങ്ങും. ഉ​ച്ച​യോ​ടെ ഇ​ത് പു​രി​ക്ക് സ​മീ​പം എ​ത്താ​നാ​ണ്​ സാ​ധ്യ​ത. തു​ട​ർ​ന്ന് ഒ​ഡി​ഷ തീ​ര​ത്ത് വ​ട​ക്ക്-​വ​ട​ക്കു​കി​ഴ​ക്ക് ദി​ശ​യി​ലേ​ക്ക് നീ​ങ്ങു​ന്ന കാ​റ്റ്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്ത്​ ദു​ർ​ബ​ല​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ചുഴലിക്കാറ്റ് ദു​ർ​ബ​ല​പ്പെ​ട്ടതായുള്ള റിപ്പോർട്ട് ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, പ​ശ്ചി​മ​ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ നാഷണൽ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ യോഗം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Tags:    
News Summary - Cyclone Jawad likely to weaken further into depression by today morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.