പാലക്കാട്: കുഴപ്പക്കാർ മുതൽ ചുമ്മ ചുറ്റിയടിച്ച് പോകുന്നവർ വരെയുള്ള ചുഴലിക്കാറ്റുകളെ വരും വർഷങ്ങളിൽ തിരിച്ചറിയാനുള്ള പട്ടിക പുറത്തിറക്കി. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നുകിടക്കുന്ന 13 രാജ്യങ്ങളിലെ കാലാവസ്ഥ വകുപ്പുകളുടെ നേതൃത്വത്തിലാണ് പുതിയ പേരുകളുടെ പട്ടിക തയാറാക്കിയത്. ഒാരോ രാജ്യവും നിർദേശിച്ച 13 എണ്ണം വീതം 169 പേരുകളാണുള്ളത്.
ഗതി, തേജ്, മുരശു, ആഗ്, വ്യോം, ഝോര്‍, പ്രഭാവോ, നീര്, പ്രപഞ്ചന്‍, ഗുര്‍ണി, ആംബുദ്, ജലധി, വേഗ എന്നിവയാണ് ഇന്ത്യ നിർദേശിച്ച പേരുകൾ. ബംഗ്ലാദേശിെൻറ ‘നിസർഗ’ക്ക് പിന്നാലെ പുതിയ പട്ടികയിൽനിന്ന് ‘ഗതി’ ഇന്ത്യയുടെ ആദ്യ പേരാവും.
2004ല്‍ നിലവില്‍ വന്നതും 64 കാറ്റുകളുടെ പേരുള്ളതുമായ പട്ടികയില്‍ ‘ഉംഫൻ’ മാത്രമാണ് ശേഷിക്കുന്നത്. 63 എണ്ണവും ഉപയോഗിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തദിവസം രൂപപ്പെടാന്‍ പോകുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ഈ പേരാവും നല്‍കുക. ചുഴലിക്കാറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും ഒാരോ കാറ്റിനെയും കൃത്യമായി അടയാളപ്പെടുത്താനുമാണിത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പാണ് ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലി ദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലൻഡ്, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്നത്.
ഇന്ത്യയിൽ പൊതുജനങ്ങൾ നിർദേശിച്ചതിൽനിന്ന് തിരഞ്ഞെടുത്ത നാല് പേരുകളാണ് പട്ടികയിൽ നൽകിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ശരാശരി അഞ്ച് മുതൽ ആറുവരെ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടുന്ന ഉത്തേരന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ രൂപപ്പെട്ട് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും വീശിയടിക്കുന്നത്. ഇതാകെട്ട വർഷംതോറും വർധിക്കുകയുമാണ്. പുതിയ പട്ടിക 25 വർഷം വരെ ഉപയോഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.