എംഫൻ ശക്തിപ്രാപിക്കുന്നു; ഒഡിഷയിൽ ഏഴു ലക്ഷം പേരെ ഒഴിപ്പിക്കും

ഭുവനനേശ്വർ: ഒഡിഷ തീരത്ത്​ എംഫൻ ചുഴലിക്കാറ്റ്​ ശക്തിപ്രാപിക്കുന്നതിനെ തുടർന്ന്​ വൻതോതിൽ​ ജനങ്ങളെ ഒഴിപ്പിക്കുന്നു. 12 ജില്ലകളിൽനിന്നായി ഏഴുലക്ഷം പേരെയായിരിക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റുക. 

ഒഡിഷയിൽ ജനങ്ങളെ സുരക്ഷിത ​േകന്ദ്രങ്ങളിലേക്ക്​ മാറ്റുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചു. ബലാസോർ, ബദ്രക്ക്​, കേന്ദ്രപുര, പുരി, ജഗത്​സിങ്​പുർ, ജയ്​പൂർ, മായൗർബഞ്ച്​ എന്നീ ജില്ലകളിലാണ്​ സേനയെ വിന്യസിച്ചിരിക്കുന്നത്​. ആന്ധ്ര, ഒഡിഷ, ബംഗാൾ എന്നീ സംസ്​ഥാനങ്ങളിലായിരിക്കും എംഫൻ നാശം വിതക്കുക. 

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള എംഫൻ ചൊവ്വാഴ്​ച രാത്രിയോടെയായിരിക്കും ഇന്ത്യൻ തീരത്തെത്തുക. ​തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച ന്യൂനമർദം ഞായറാഴ്​ച എംഫാൻ ചുഴലിക്കാറ്റായി മാറുമെന്നാണ്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്​. ആദ്യം വടക്കുപടിഞ്ഞാറൻ ദിശയിലും പിന്നീട്​ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും​ തിരിയു​െമന്നാണ്​ നിരീക്ഷണം. 

മേ​യ് 17 വ​രെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ എംഫൻ സ​ഞ്ച​രി​ക്കു​മെ​ന്നും ദി​ശ​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്തെ ല​ക്ഷ്യ​മാ​ക്കിയാകും സഞ്ചരിക്കു​കയെന്നുമാണ്​ നിരീക്ഷണം. മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 90 മു​ത​ൽ 100 കി.​മീ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 110 കി.​മീ വേ​ഗ​ത​യി​ലും കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്. 

കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​​​​െൻറ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല. എ​ങ്കി​ലും കേ​ര​ള, ക​ന്യാ​കു​മാ​രി, മാ​ലി​ദ്വീ​പ്, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും 18ന് ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. 

Tags:    
News Summary - Cyclonic storm AMPHAN lies over South-East Bay of Bengal -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.