ന്യൂഡൽഹി: യുക്തിവാദി നേതാവ്നരേന്ദ്ര ധാബോൽക്കറിെൻറ കൊലപാതകികളെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സി.ബി.െഎ. ധാബോൽക്കർ വധക്കേസിൽ മുഖ്യപ്രതികളായ സാരംഗ് അകോൽക്കർ, വിനയ്പവാർ എന്നിവരെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നാണ്അറിയിച്ചിരിക്കുന്നത്. കേസിൽ
സി.ബി.െഎ അന്വേഷണം നീണ്ടുപോകുന്നതിൽ ബോംബെ ഹൈകോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു.
2013 ആഗസ്റ്റ് 20 നാണ് പൂനെയിൽ വെച്ച് ധാബോൽക്കറിനെ കൊലപ്പെടുത്തിയത്. മൂന്നുവർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിെൻറ ആസൂത്രകൻ അലോക് ഗോവ ആസ്ഥാനമായുള്ള ഹിന്ദു വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള വ്യക്തിയാണ്. ഇയാൾക്ക് ഗോവ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് എൻ.െഎ.എ കണ്ടെത്തിയിരുന്നു.
വിനയ് പവാറാണ് ധാബോൽക്കറിനെ വെടിവെച്ചതെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ സി.ബി.െഎ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.