അഹ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഷപ്പാർ ഗ്രാമത്തിൽ ദലിത് യുവാവിനെ ഫാക്ടറി ഉടമയുടെ നേതൃത്വത്തിലുള്ള സംഘം കെട്ടിയിട്ട് അടിച്ചുകൊന്നു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറിയിൽ നടന്ന േമാഷണത്തിന് ഉത്തരവാദി പർനാല ഗ്രാമത്തിലെ മുകേഷ് വാനിയ (40) എന്ന യുവാവും ഭാര്യ ജയബെൻ വാനിയയുമാണെന്ന് ആരോപിച്ചതായിരുന്നു കമ്പനി ഉടമയും സൃഹൃത്തുക്കളും ചേർന്ന് മർദിച്ചത്. ഗുരുതര പരിക്കേറ്റ മുകേഷ് ഗവ. ആശുപത്രിയിലാണ് മരിച്ചത്. ഭാര്യയുടെ പരാതിയിൽ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കമ്പനി ഉടമ ജയഷൂക് രാധദിയ, ചിരാഗ് പേട്ടൽ, ദിവ്യേഷ് പേട്ടൽ, തേജസ് സല എന്നിവരടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ യുവാവിെൻറ കുടുംബത്തിന് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വ്യവസായ നഗരിക്ക് സമീപത്തെ അവശിഷ്ടങ്ങൾ ശേഖരിച്ച് വിൽപന നടത്തിയാണ് ദലിത് യുവാവ് കുടുംബം പുലർത്തിയിരുന്നത്. ഞായറാഴ്ച ഫാക്ടറിക്ക് പുറത്തുനിൽക്കുേമ്പാൾ സമീപത്തെ മാലിന്യം നീക്കാൻ ഷപ്പാർ ഫാക്ടറിയിലെ അഞ്ചുപേർ തങ്ങളോട് ആവശ്യപ്പെെട്ടന്ന് മരിച്ച മുകേഷിെൻറ ഭാര്യ ജയബെൻ പറഞ്ഞു. ‘പണം കിട്ടില്ലെന്നതിനാൽ അവരുടെ ആവശ്യം ഞങ്ങൾ നിരസിച്ചു. താഴ്ന്ന ജാതിക്കാരായതിനാൽ മാലിന്യം എടുത്തേ തീരൂവെന്ന് പറഞ്ഞ് അവർ ആദ്യം എന്നെ മർദിച്ചു. പ്രശ്നത്തിൽ ഇടപെട്ട ബന്ധു സവിത ബെന്നിനും മർദനമേറ്റു. പിന്നീട് മുകേഷ് വാനിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു’ -ജയബെൻ കൂട്ടിച്ചേർത്തു. പിന്നീട് രണ്ട് യുവതികളും ഒാടി രക്ഷപ്പെട്ട് ഗ്രാമത്തിൽ വിവരം അറിയിച്ചു.
ഫാക്ടറിക്കകത്തേക്ക് കൊണ്ടുപോയ യുവാവിനെ കയറിൽ ബന്ധിച്ച് ഇരുമ്പുകമ്പികൊണ്ട് അടിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മർദനം തുടർന്നു. യുവതികൾ വിവരം അറിയിച്ചതനുസരിച്ച് ഗ്രാമീണർ എത്തുേമ്പാൾ മുകേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഉടനെ ആംബുലൻസിൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിെന മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്. ഗുജറാത്ത് എം.എൽ.എയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് േമവാനി സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. ദലിത് പീഡനം തുടരുകയാണെന്ന് പറഞ്ഞ േമവാനി ‘ഉന ആക്രമണത്തെക്കാൾ ഭീകരം’ എന്നായിരുന്നു സംഭവത്തെ വിശേഷിപ്പിച്ചത്.
On video, Dalit man tied up, flogged in Gujarat. He died, wife critical https://t.co/l1Bvgn1KtR pic.twitter.com/SILzsbYwbG
— NDTV (@ndtv) May 21, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.