ചെന്നൈ: ചെന്നൈ പുസ്തകമേളയിൽ സംഘാടകർ ജാതിവിവേചനം വെച്ചുപുലർത്തുന്നതായി ആരോപിച്ച് ദലിത് പ്രസാധകർ രംഗത്തെത്തി. ബുക്സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ബി.എ.പി.എ.എസ്.ഐ) സംഘടിപ്പിക്കുന്ന വാർഷിക പുസ്തകമേളയിൽ സ്റ്റാളുകൾ അനുവദിക്കുന്നതിലും സംഘടനയിൽ അംഗത്വം നൽകുന്നതിലും ജാതിവിവേചനം പുലർത്തുന്നതായി തമിഴ്നാട് ആദിദ്രാവിഡർ ആൻഡ് ട്രൈബൽ വെൽഫെയർ എന്ന സംഘടനയാണ് ആരോപണമുന്നയിച്ചത്.
അംഗത്വ അപേക്ഷകൾ കാരണമറിയിക്കാതെ നിരസിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ ഫണ്ടുപയോഗിച്ചാണ് മേള നടത്തുന്നത്. അംഗത്വ ഫീസ് അരലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇത് പലർക്കും താങ്ങാനാവാത്തതാണ്. സ്റ്റാളുകൾ ലഭ്യമാവുന്നത് സംബന്ധിച്ച സ്ഥിരീകരണത്തിന് അവസാന നിമിഷംവരെ കാത്തിരിക്കേണ്ട ഗതികേടാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.