അലഹബാദ്: യു.പിയിൽ ദലിത് നിയമവിദ്യാർഥിയെ തല്ലികൊന്നു. യു.പി സ്വദേശിയായ ദിലീപാണ് കൊല്ലപ്പെട്ടത്. അലഹബാദിലെ റസ്റ്റോറൻറിൽ വെച്ച് ഒരു സംഘം ആളുകൾ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.
ദിലീപിനെ മർദിക്കുന്നതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരപ്പിച്ചിരുന്നു. റസ്റ്റോറൻറിൽ നിന്ന് ഇറങ്ങി വരുകയായിരുന്നു ദിലീപിനെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി മർദിക്കുന്നതാണ് വീഡിയോയിൽ. മർദനം തടയാൻ ആരും ശ്രമിക്കാത്തതും വീഡിയോയിൽ വ്യക്തമാണ്. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഹോട്ടലിലെത്തിയ ഒരാളാണ് മോേട്ടാർ സൈക്കിളിൽ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിലീപിെൻറ സഹോദരെൻറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നൽകുന്ന വിവരങ്ങളനുസരിച്ച് വാടക വീട്ടിലാണ് ദിലീപ് താമസിച്ചിരുന്നത്. രണ്ട് കൂട്ടുകാരോടൊപ്പം റസ്റ്റോറൻറിലെത്തിയ ദിലീപ് ഒരു സംഘം ആളുകളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. ദിലീപിനെ മർദിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.