ന്യൂ ഡൽഹി: ജീവനൊടുക്കിയ ജെ.എൻ.യു ദലിത് ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണനെ വ്യക്തിപരമായ കാരണങ്ങളാൽ വിഷാദരോഗം അലട്ടിയിരുന്നതായി ഡൽഹി പൊലീസ് കമീഷണർ ഇഷ്വർ സിങ്.
മുത്തുകൃഷ്ണ ആത്മഹത്യ ചെയ്തതിെൻറ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കമീഷണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം മുത്തുകൃഷ്ണനെ വിഷാദരോഗം അലട്ടിയിരുന്നു എന്ന പൊലീസ് വാദം നിരാകരിച്ച് മാതാവ് അലമേലു രംഗത്തെത്തി. മകന് വിഷാദരോഗമില്ല. അവനെ കൊന്നതാണ്. സംഭവത്തെ കുറിച്ച് സി.ബി.െഎ അന്വേഷണം വേണമെന്നും മാതാവ് പറഞ്ഞു.
തമിഴ്നാട്ടിലെ സേലം സ്വദേശിയായ മുത്തുകൃഷ്ണൻ കഴിഞ്ഞ ദിവസം വൈകിട്ടാണ് കാമ്പസിന് സമീപത്തെ സുഹൃത്തിെൻറ വീട്ടിൽ തൂങ്ങിമരിച്ചത്. രോഹിത് വെമുല ആത്മഹത്യ ചെയ്ത് ഒരു വർഷം പിന്നിടുേമ്പാഴാണ് ദലിത് വിഭാഗത്തിൽപെട്ട മറ്റൊരു ഗവേഷക വിദ്യാർഥികൂടി ജീവെനാടുക്കിയിരിക്കുന്നത്.
രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രക്ഷോഭരംഗത്തുള്ള ‘സാമൂഹിക നീതിക്കായി സംയുക്ത കർമസമിതി’യുടെ സജീവ പ്രവർത്തകനായിരുന്നു മുത്തുകൃഷ്ണൻ.
എം.ഫിൽ, പി.എച്ച്.ഡി പ്രവേശനങ്ങളിൽ സർവകലാശാലയിൽ നിലനിൽക്കുന്ന കടുത്ത വിവേചനങ്ങളെ കുറിച്ച് ഇൗ മാസം പത്തിന് മുത്തുകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.