ഭോപാൽ: മധ്യപ്രദേശിൽ 21കാരിയായ നർത്തകിക്ക് നേരെ രാസവസ്തു പ്രയോഗിച്ചതു മൂലം കാഴ്ച നഷ്ടമായി. ഇൻഡോറിലാണ് സംഭവം. യുവതി യു.എസിൽ ഒരു മേളയിൽ പെങ്കടുക്കാൻ പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. മുഖം മറച്ചെത്തിയ അക്രമി നർത്തകിക്ക് നേരെ രാസവസ്തു ഒഴിക്കുകയായിരുന്നു.
റോഡരികിൽ നിൽക്കുകയായിരുന്നു യുവതിക്ക് നേരെ മുഖം മറച്ച വ്യക്തി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മഹേന്ദ്ര അക േസാനു എന്നയാളാണ് അക്രമി എന്ന് തിരിച്ചറിയുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുഖത്തേക്ക് എറിഞ്ഞ രാസ വസ്തു പാടുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെങ്കിലും യുവതിക്ക് കാഴ്ച നഷ്ടമായതായി ഡോക്ടർമാർ അറിയിച്ചു. കണ്ണിെൻറ കോർണിയക്ക് തകരാർ സംഭവിച്ചതായും ഡോക്ടർമാർ പറഞ്ഞു. സംഭവശേഷം അക്രമി ഒാടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.