കൊൽക്കത്ത: പ്രത്യേക ഗുർഖലാൻഡ് സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഡാർജീലിങ് കുന്നുകളിൽ നടക്കുന്ന പ്രക്ഷോഭത്തിെൻറ കാര്യത്തിൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പ്രക്ഷോഭം 76 ദിവസം പിന്നിടവെ സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഡാർജീലിങ്ങിൽ സമാധാനം പ ുനഃസ്ഥാപിക്കണം. രണ്ടു മാസത്തിലേറെയായി ഇവിടെ അടഞ്ഞുകിടക്കുന്ന ഒാഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കേണ്ടതുണ്ട്. മുൻകാലങ്ങളെപോലെ ഡാർജീലിങ്ങിനെ വീണ്ടും വിനോദ സഞ്ചാര കേന്ദ്രമായി മാറ്റണമെന്നും അവർ പറഞ്ഞു. രാജ്യം ഉറ്റുനോക്കിയ യോഗത്തിന് പ്രശ്നപരിഹാരം നിർദേശിക്കാനോ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാനോ കഴിഞ്ഞില്ല. അടുത്ത അനുരഞ്ജന ചർച്ചകൾ സെപ്റ്റംബർ 12 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.