മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ബന്ധുവിന്റെ മൊഴി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ മകൻ അലി ഷാ ഇബ്രാഹിം പാർക്കറാണ് ദേശീയ അന്വേഷണ ഏജൻസി(എന്‍.ഐ.എ)യോട് വെളിപ്പെടുത്തിയത്.
ഇപ്പോൾ കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് താമസിക്കുന്നതെന്നും അലി ഷാ പറഞ്ഞു. സെപ്റ്റംബറിൽ അലി ഷാ നൽകിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചെന്നാണ് അലി ഷാ പാര്‍ക്കര്‍ മൊഴി നല്‍കിയത്.
മെഹ്ജബീൻ ഇപ്പോഴും ബന്ധുക്കളുമായി വാട്‌സ്ആപ്പിലൂടെ ബന്ധപ്പെടാറുണ്ടെന്നും അലി ഷാ പറഞ്ഞു. ദാവൂദ്-മെഹ്ജബീൻ ദമ്പതിമാര്‍ക്ക് മഹ്‌രൂഖ്, മെഹ്‌റിന്‍, മസിയ എന്നീ മൂന്ന് പെണ്‍മക്കളും മോഹിന്‍ നവാസ് എന്ന മകനുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.