ന്യൂഡൽഹി: കേരളത്തിലെ ഡി.സി.സി പ്രസിഡൻറുമാരുടെ ചുരുക്കപ്പട്ടിക കോൺഗ്രസ് ഹൈകമാൻഡിന് മുന്നിൽ. ഗ്രൂപ് സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാതെ, ഓരോ ജില്ലക്കും ഒന്നിലധികം പേരുള്ള ചുരുക്കപ്പട്ടികയാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നേതൃത്വത്തിലുള്ള സംഘം രാഹുൽ ഗാന്ധിക്ക് കൈമാറിയത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പാർട്ടി നേതൃത്വം പട്ടിക പുറത്തിറക്കും. തിങ്കളാഴ്ച വയനാട് സന്ദർശനത്തിന് രാഹുൽ ഗാന്ധി എത്തുേമ്പാൾ കൂടുതൽ ചർച്ച നടക്കും. ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുശേഷം കെ.പി.സി.സി അംഗങ്ങളുടെ ചുരുക്കപ്പട്ടിക നേതൃത്വത്തിന് നൽകാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവർ ചേർന്നാണ് പട്ടിക നൽകിയത്. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഒപ്പമുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അന്തിമ ചർച്ചകൾക്ക് ഡൽഹിയിലെത്തുമെന്നാണ് സൂചന. സുധാകരനും സംഘവും നൽകിയ ലിസ്റ്റിനോട് ഇരുവർക്കും പൂർണ യോജിപ്പില്ല. ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക തയാറാക്കിയതിന് ഗ്രൂപ് മാനദണ്ഡമല്ലെന്നും, ഗ്രൂപ് പഴങ്കഥയാണെന്നും വാർത്തസമ്മേളനത്തിൽ കെ. സുധാകരൻ വിശദീകരിച്ചു. ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെ ഡൽഹിക്ക് വിളിക്കണമോ എന്ന കാര്യം ഹൈകമാൻഡാണ് തീരുമാനിക്കുകയെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.