ന്യൂഡൽഹി: ഹാഥറാസ് കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മകളുടെ മൃതദേഹം പെട്രോൾ ഒഴിച്ച് പൊലീസ് കത്തിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. മകൾക്ക് നീതി കിട്ടുന്നത് വരെ പോരാടും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗദാന്ധി വധേരയും എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിച്ചതെന്ന് അറിയണം. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിച്ചില്ല. കേസിന്‍റെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
യോഗി സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ടെന്നും ജീവിക്കണമെന്ന് മാത്രമാണ് മകൾ അവസാനമായി ആഗ്രഹിച്ചതെന്നും മാതാവ് വ്യക്തമാക്കി.
ഉത്തർപ്രദേശ് സർക്കാറിന്‍റെ പ്രതിരോധം മറികടന്ന് കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. തനിച്ചാണെന്ന് കരുതരുതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.