ജീവനൊടുക്കുകയാണെന്ന്​ വിഡിയോയിലൂടെ സുഹൃത്തുക്കളെ അറിയിച്ച്​ ബധിര -മൂക ദമ്പതികൾ തീകൊളുത്തി മരിച്ചു

ഹൈദരാബാദ്​: സംസാരശേഷിയും കേൾവികുറവുമുള്ള യുവദമ്പതികൾ ആംഗ്യഭാഷയിലൂടെ തങ്ങൾ ജീവനൊടുക്കുകയാണെന്ന്​​ പറയുന്ന വിഡിയോയും ലൊക്കേഷനും സുഹൃത്തുക്കൾക്ക്​ അയച്ചു നൽകി ആത്മഹത്യചെയ്​ത​ു. ​തെലങ്കാനയിലെ നൽഗൊണ്ടയിൽ വ്യാഴാഴ്​ച പുലർച്ചെയാണ്​ സംഭവം നടന്നത്​.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഷെയ്​ഖ്​ മസ്​താൻ അലി(27), തെലങ്കാന നിസാമാബാദ്​ സ്വദേശി എൻ.അശ്വനി (20) എന്നിവരാണ്​ മരിച്ചത്​. ആംഗ്യഭാഷയിൽ ഒരു സെൽഫി വീഡിയോ റെക്കോർഡ്​ ചെയ്‌ത്​ സുഹൃത്ത്​ അയച്ച ശേഷം ഇവർ തീകൊളുത്തി മരിക്കുകയായിരുന്നു. വീഡിയോക്കൊപ്പം ലൊക്കേഷനും സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. ഇതി​െൻറ പൊലീസ്​ സഹായത്തോടെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയെങ്കിലും ഇവരുടെയും കത്തി തീർന്ന മൃതദേഹങ്ങളാണ്​ കണ്ടെത്താനായത്​.

ഷെയ്​ഖ്​ മസ്താൻ അലിയും അശ്വിനിയും ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ പാക്കിംഗ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹിതനായ അലിയുമായി അശ്വനി പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പ് യുവതിയെ കാണാതായതായി കുടുംബം ഹൈദരാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്​ ഇവർ ഹൈദരാബാദിലെ മെഹന്തി പട്ടണം ഏരിയയിൽ താമസിക്കുന്നതായി കണ്ടെത്തി. പ്രണയബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതിനാൽ ഇരുവരും വെവ്വേറെ സ്ഥലത്താണ്​ താമസിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഇരുവരെയും കാണാതാവുകയായിരുന്നു. അശ്വിനി കാണാതായതിനെ തുടർന്ന്​ കുടുംബം പരാതി നൽകി. ബുധനാഴ്ച രാത്രി ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിന്​ തൊട്ട്​ മുമ്പ്​ സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക്​ ഒരുമിച്ച്​ ജീവനൊടുക്കുകയാണെന്ന്​ അറിയിച്ച്​ വിഡിയോ പങ്കുവെക്കുകയായിരുന്നു.

ഹൈദരാബാദിൽ നിന്ന് സുഹൃത്തുക്കൾ ദമ്പതികൾ പങ്കുവെച്ച സ്ഥലത്തെത്തിയെങ്കിലും അതിനകം മരിച്ചുവെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.