ന്യൂഡൽഹി: കോടതി ജാമ്യം നൽകിയ വ്യക്തിക്ക് അത് സംബന്ധിച്ച ഉത്തരവ് ജയിലിൽ എത്താൻ വൈകിയതിെൻറ പേരിൽ ജയിൽമോചനം വൈകിക്കുന്നത് സ്വാതന്ത്ര്യനിഷേധമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇതിെൻറ പേരിൽ ജയിലധികൃതർ തടവ് നീട്ടുന്നതിനെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ഹൈകോടതി സംഘടിപ്പിച്ച വെർച്വൽ കോടതിയുടെയും ഇ-സേവ കേന്ദ്രത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
ക്രിമിനൽ നീതി നിർവഹണത്തിൽ വിവരം എത്തിക്കാൻ വൈകിയതിെൻറ പേരിൽ ഒരാൾക്കും സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. സമീപകാലത്ത് നടൻ ഷാറൂഖ് ഖാെൻറ മകൻ ആര്യൻ ഖാന് ഇക്കാരണത്താൽ ഒരു ദിവസം ആർതർ റോഡ് ജയിലിൽ തങ്ങേണ്ടിവന്നകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുെട ബെഞ്ച് അസംതൃപ്തി പ്രകടിപ്പിച്ച കാര്യവും ചന്ദ്രചൂഡ് എടുത്തുപറഞ്ഞു.
വിവര കൈമാറ്റത്തിന് സുരക്ഷിതവും വിശ്വാസ യോഗ്യവും ആധികാരികവുമായ രീതി വേണമെന്ന് അന്നുതന്നെ അഭിപ്രായമുയർന്നിരുന്നു. ഈ ഡിജിറ്റൽ യുഗത്തിലും പ്രാവിെൻറ കാലിൽ കെട്ടി അയക്കുന്ന ഉത്തരവ് െകെയിൽ കിട്ടാൻ മാനംനോക്കിയിരിക്കുന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥർ പെരുമാറുന്നത്.
ഫാസ്റ്റർ (ഫാസ്റ്റ് ആൻഡ് സെക്യൂർ ട്രാൻസ്മിഷൻ ഓഫ് ഇലക്ട്രോണിക് റെക്കോഡ്്സ്) എന്ന പേരിൽ ഇതിനായി പ്രത്യേക വിവരവിനിമയ സംവിധാനം രാജ്യമൊട്ടുക്കുമുള്ള ജയിലുകളിൽ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കാര്യവും ചന്ദ്രചൂഡ് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.