അലഹബാദ്: ഓക്സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം വംശഹത്യക്ക് സമമാണെന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി. ഇതൊരു ക്രിമിനൽ കുറ്റമാണ്. ജനങ്ങൾക്ക് ഓക്സിജൻ നൽകുകയെന്നത് ഭരണകൂടത്തിെൻറ ചുമതലയാണെന്ന് കോടതി നിരീക്ഷിച്ചു.
ലഖ്നോ, മീററ്റ് ജില്ലകളിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിലാണ് കോടതി പ്രതികരണം. ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങളിൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിദ്ധാർഥ് വർമ്മ, ജസ്റ്റിസ് അജിത് കുമാർ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിേൻറതാണ് ഉത്തരവ്. കോവിഡ് വ്യാപനവും ക്വാറൻറീൻ സെൻററുകളുടെ പ്രവർത്തനവും സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്.
ശാസ്ത്രം ഇത്രയും വലിയ പുരോഗതി നേടിയ സമയത്തും ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല. ഹൃദയ, തലച്ചോർ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വരെ നടക്കുേമ്പാഴാണ് ഓക്സിജനില്ലാതെ രോഗികളുടെ മരണമുണ്ടാവുന്നത്. ഓക്സിജൻ ഇല്ലാതെയുള്ള മരണങ്ങളെ സംബന്ധിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി കൂടി കോടതിക്ക് മുന്നിലെത്തിയതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ലക്നോ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അടുത്ത തവണ കേസ് പരിഗണിക്കുേമ്പാൾ ഇരുവരും ഓൺലൈനായി കോടതിയിൽ ഹാജരാവണമെന്നും ജഡ്ജിമാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.