Image credit:Live law

തൂക്കിക്കൊലക്ക് പകരം വെടിവെച്ചോ വിഷം കുത്തിവെച്ചോ കൊല്ലണമെന്ന്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് മാർഗങ്ങളുടെ സാധ്യത പരിശോധിക്കാൻ സമിതി രുപീകരിക്കുന്നത് പരിഗണിക്കുകയാണെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വധശിക്ഷ നടപ്പാക്കാൻ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് വഴികൾ തേടണമെന്ന ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പാർഡിവാല എന്നിവർക്ക് മുമ്പാകെയാണ് നിലപാട് അറിയിച്ചത്.

തൂക്കിക്കൊല്ലുന്നതിന് പകരം വിഷമുള്ള ഇഞ്ചക്ഷൻ ഉപയോഗിച്ചോ വെടിവെച്ചോ ഷോക്കടിപ്പിച്ചോ ഗ്യാസ് ചേംബറി​ലിട്ടോ വധശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇത്തരം രീതികൾ ഉപയാഗിക്കുകയാണെങ്കിൽ വേഗത്തിൽ മരണം ഉറപ്പാക്കാനാകുമെന്നാണ് ഹരജിക്കാരന്റെ വാദം.

വധശിക്ഷക്ക് പകരം മറ്റ് മാർഗങ്ങൾ തേടുന്നത് സംബന്ധിച്ച് പരിശോധിക്കാൻ സമിതിയെ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ശിപാർശ നൽകിയതായി അറ്റോണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.

Tags:    
News Summary - Death Penalty Through Other Modes Instead Of Hanging : Centre Considering Forming Expert Committee To Examin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.