ന്യൂഡൽഹി: ബി.ജെ.പി-സംഘ്പരിവാർ നേതാക്കൾ ഉയർത്തുന്ന ദുഷ്ടലാക്കോടെയുള്ള ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷത്തിെൻറ ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധി. 1993ലെ മുംബൈ ബോംബ് സ്ഫോടന കേസിൽ തൂക്കിലേറ്റിയ യാക്കൂബ് മേമന് വേണ്ടി ഗോപാൽകൃഷ്ണ ദയാഹരജി നൽകി എന്ന ആരോപണമാണ് സംഘ്പരിവാർ ഉയർത്തുന്നത്.
എന്നാൽ, ഗാന്ധിജിയുടെ മക്കളായ മണിലാൽ ഗാന്ധിയും രാംദാസ് ഗാന്ധിയും മഹാത്മയെ കൊലപ്പെടുത്തിയ നാഥുറാം ഗോദ്സെയുടെ വധശിക്ഷെക്കതിരെ നിലപാട് എടുത്തുവെന്ന് ഗോപാൽകൃഷ്ണ ഗാന്ധി പറഞ്ഞു. മാത്രമല്ല, ഗോദ്സെ കാഞ്ചി വലിക്കുേമ്പാൾ ഒപ്പമുണ്ടായിരുന്ന നാരായൺ ആപ്തേയുടെ ദയക്ക് വേണ്ടിയും ഗാന്ധിജിയുടെ മക്കൾ രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഒാർമിപ്പിച്ചു. വധശിക്ഷയും തൂക്കിക്കൊല്ലാൻ വിധിക്കലും പോലുള്ള ശിക്ഷകൾ മധ്യകാലഘട്ടത്തിലേതെന്ന് വിശ്വസിക്കുന്നയാളാണ് താൻ -ഗാന്ധിജിയുടെ പൗത്രൻ കൂടിയായ ഗോപാൽകൃഷ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വധശിക്ഷ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നത്. ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ഇത് പറയേണ്ടത് തെൻറ ഉത്തരവാദിത്തവുമാണ്. വധശിക്ഷക്ക് എതിരെ നിലപാട് എടുത്ത മഹാത്മ ഗാന്ധിയും ബാബാ സാഹേബ് അംബേദ്കറുമാണ് തനിക്ക് പ്രചോദനം. സ്വതന്ത്ര പൗരൻ എന്ന നിലയിൽ ഇന്ത്യൻ നേവിയിലെ മുൻ ഒാഫിസറായ കൽഭൂഷൺ ജാദവിനെ വധശിക്ഷക്ക് വിധേയമാക്കരുതെന്ന് താൻ പാകിസ്താൻ പ്രസിഡൻറിനെ ഒാർമിപ്പിച്ചിരുന്നു. ഇതിൽ കൂടുതൽ തനിക്ക് ഒന്നും പറയാനില്ല. ‘ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളെയോ എതിർക്കാനല്ല മത്സരിക്കുന്നത്. മറിച്ച് സാധാരണ മനുഷ്യരുടെ അഭിലാഷങ്ങളാണ് വോട്ടർമാരുടെ മുന്നിൽവെക്കുന്നത്. നമ്മുടെ പാർലമെൻറിെൻറ സമഗ്രമായ വിവേകത്തെ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ പിന്തുണ ഗോപാൽകൃഷ്ണ ഗാന്ധിക്ക് മറ്റ് പാർട്ടികളിൽനിന്ന് ലഭിച്ചതിന് പിന്നാലെയാണ് യാക്കൂബ് മേമെൻറ വധശിക്ഷാ വിഷയം ബി.ജെ.പി എടുത്തിട്ടത്. ബി.ജെ.ഡി പ്രസിഡൻറ് നവീൻ പട്നായക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ഗോപാൽകൃഷ്ണയെ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖർ എം.പി, ബി.ജെ.പി മഹിള മോർച്ച ദേശീയ നിർവാഹക സമിതിയംഗം പ്രീതി ഗാന്ധി, ബി.ജെ.പി ഒഡിഷ സംസ്ഥാന പ്രസിഡൻറ് ബസന്ത് പാണ്ഡ അടക്കമുള്ളവർ ആേരാപണം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.