നിർഭയ കേസ്​: ആരാച്ചാർ തിഹാർ ജയിലിലെത്തി

ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗ,കൊലപാതകക്കേസിലെ നാല് കുറ്റവാളികളേയും തൂക്കിക്കൊല്ലാൻ ഉത്തർപ്രദേശ് ജയിൽ വകുപ്പിൽ നിന്നുള്ള ആരാച്ചാർ വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെ തിഹാർ ജയിലിൽ എത്തിയതായി റിപ്പോർട്ട്​. മീററ്റ്​ സ്വദേശി പവൻ ജല്ലാഡ്​ ആണ്​ ആരാച്ചാരായി എത്തിയത്​. വധശിക്ഷക്ക്​ തയാറാക്കിയ മൂന്നാം നമ്പർ ജയിലിനുള്ളിലെ ഒരുക്കങ്ങൾ നോക്കിക്കാണുകയും കയറുൾ​പ്പടെയുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുകയും ചെയ്​തു.

തൂക്കിക്കൊല്ലുന്ന ആളൊന്നിന്​ 15,000 രൂപ പ്രകാരം നാല്​ കുറ്റവാളികൾക്കും വധശിക്ഷ നടപ്പാക്കുന്നതിലൂടെ പവൻ ജല്ലാഡിന്​ 60,000 രൂപ പ്രതിഫലമായി ലഭിക്കുമെന്ന്​ മുതിർന്ന ജയിൽ ഓഫീസർ അറിയിച്ചു. നാല്​ പേർക്കും ഒരേസമയം വധശിക്ഷ നടപ്പാക്കുന്നതിന്​ സൗകര്യപ്പെടുത്തിയാണ്​ തൂക്കുമരം ഒരുക്കിയത്​​. നേരത്തേ ഒ​രേ സമയം രണ്ട്​ പേർക്ക് വധശിക്ഷ നടത്താനുള്ള സൗകര്യം​ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

മീററ്റിലെ ലോഹ്യ നഗറിലെ കാശിറാം കോളനിയിൽ താമസിക്കുന്ന പവൻ ജില്ലാഡ്​ അഞ്ച്​ പെൺകുട്ടികളുടേയും രണ്ട്​ ആൺകു​ട്ടികളുടേയും പിതാവാണ്​. പവൻ ജല്ലാഡിൻെറ പിതാവ് മമ്മു സിങ്​, മുത്തച്ഛൻ കല്ലു ജല്ലാഡ്​ എന്നിവരും ആരാച്ചാർമാരായിരുന്നു. തൻെറ മുതുമുത്തച്ഛനും ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നുവെന്ന്​ പവൻ ജല്ലാഡ്​ നേരത്തേ ഒരു ദേശീയ മാധ്യമത്തോട്​ പറഞ്ഞിരുന്നു.

കേസിൽ കുറ്റവാളികളാണെന്ന്​ കണ്ടെത്തിയ മുകേഷ്​ സിങ്​(32), പവൻ കുമാർ ഗുപ്​ത(25), അക്ഷയ്​ കുമാർ(31), വിനയ്​ ശർമ(26) എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്​ രാവിലെ ആറ്​ മണിക്ക്​ നടപ്പാക്കും. കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ 22ന്​ നടപ്പാക്കാനാണ്​ ആദ്യം നിശ്​ചയിച്ചിരുന്നത്​. എന്നാൽ, മുകേഷ്​ സിങ്​ ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന്​ ഇത്​ നീട്ടിവെച്ചു. ഇയാളുടെ ദയാഹരജി രാഷ്​ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡി​സം​ബ​റി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഓ​ടു​ന്ന ബ​സി​ൽ ആ​റം​ഗ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ശേ​ഷം ബ​സി​ന്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. അ​തി​ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ യു​വ​തി 12 ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാം ​സി​ങ്​ വി​ചാ​ര​ണ​ക്കി​ടെ തി​ഹാ​ർ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ചിരുന്നു.

Tags:    
News Summary - Dec 16 gang rape convicts’ hangman reports for duty at Tihar jail -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.