ന്യൂഡൽഹി: 2014ലെ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിൽ ഹാജരാകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സ്ഥിര ഇളവ് നൽകി ഭിവന്ദി മജിസ്‌ട്രേറ്റ് കോടതി. ചില പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇളവ് നൽകിയത്. 2014ൽ പൊതു പാരിപാടിക്കിടയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ കൊലക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്ന ആരോപണമുയർത്തിയതിലാണ് രാഹുലിനെതിരെ മാനനഷ്ട കേസ് നൽകിയത്. താൻ ഡൽഹി സ്വദേശിയും ലോക്സഭാ അംഗവുമാണെന്നും അതിനാൽ തന്നെ തന്റെ മണ്ഡലത്തിൽ നിരന്തരം സന്ദർശിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
മാനനഷ്ട കേസിനു പിന്നാലെ രാഹുലിനെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ കുറ്റവും തുടർന്ന് അയോഗ്യനാക്കിയതും ചൂണ്ടിക്കാട്ടി എതിർകക്ഷിയുടെ അഭിഭാഷകൻ വാദത്തെ പ്രതികൂലിച്ചു. നിബന്ധനകളിൽ എന്തെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ ഇളവ് പിൻവലിക്കുമെന്നും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.