ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസ് അടക്കമുള്ള തീവ്രവലതുപക്ഷ സംഘടനകളെ പ്രതിക്കൂട്ടിൽ നിർത്തിയതിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്കെതിരെ മാനനഷ്ടക്കേസ്.
ആർ.എസ്.എസ് അംഗം അഡ്വ. ധൃതിമൻ ജോഷിയാണ് കുർള മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. തെളിവുകളൊന്നുമില്ലാതെ ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന് ഇവർ നിഗമനത്തിലെത്തിയതായും ഇത് ആർ.എസ്.എസിനും മറ്റു വലതുപക്ഷ സംഘടനകൾക്കും മോശം പ്രതിച്ഛായ വരുത്തിയതായും ഹരജിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.